നിലമ്പൂര്‍: പാത്തിപ്പാറയില്‍ കനത്ത മഴയെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് റോഡിന്റെ ഒരു ഭാഗം തോട്ടിലേക്ക് ഇടിഞ്ഞുവീണു. പ്രായമായവരും കിടപ്പുരോഗികളും ഉള്‍പ്പെടെ പതിനഞ്ചോളം കുടുംബങ്ങളുടെ ഏക യാത്രാമാര്‍ഗമാണിത്.
മഴ തുടര്‍ന്നാല്‍ റോഡ് പൂര്‍ണമായി തകരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. തോടു കൈയേറ്റമാണ് റോഡ് തകരാന്‍ കാരണമെന്നാണ് ആക്ഷേപം. നഗരസഭയിലെ ആറ് വാര്‍ഡുകളിലൂടെ ഒഴുകുന്ന തോട്ടിലെ കൈയേറ്റത്തിനെതിരേ നാട്ടുകാര്‍ നേരത്തേ റവന്യു മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
റോഡ് സംരക്ഷിക്കാനും തോട് കൈയേറ്റം ഒഴിപ്പിക്കാനും എംഎല്‍എയും നഗരസഭാ അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.